ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാത്ത ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി പൂട്ടി.
കിഴക്കൻ ഡൽഹിയിലെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം അടുത്തിടെ വിദേശയാത്ര നടത്തുകയോ സംസ്ഥാനം വിട്ട് പോവുകയോ ചെയ്തിട്ടില്ല. എന്നാൽ, ഇദ്ദേഹം യു.കെയിൽ നിന്നും എത്തിയ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
ഡോക്ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന രോഗികളെയും ആശുപത്രി ജീവനക്കാരെയും ക്വാറൻറീൻ ചെയ്തിട്ടുണ്ട്.
സർക്കാർ നടത്തുന്ന മൊഹല്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ദമ്പതികൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സൗദിയിൽ നിന്ന് മടങ്ങിയെത്തിയ രോഗിയുമായി ഇടപഴകിയതിലൂടെയാണ് ഇവർക്കും വൈറസ് ബാധയുണ്ടായത്.
ഡൽഹിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നിട്ടുണ്ട്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.