ന്യൂഡൽഹി: ഡൽഹി മുൻ സർക്കാറിന്റെ മദ്യനയ കേസിൽ ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ ഡൽഹി ഹൈകോടതിയിൽ സി.ബി.ഐ നൽകിയ അപ്പീൽ ജസ്റ്റിസ് മനോജ് ജെയിൻ പരിഗണിക്കും.
ഹരജി പരിഗണിക്കാനിരുന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമക്കെതിരെ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്തത് അടക്കം ചൂണ്ടിക്കാട്ടി കെജ്രിവാൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ ബെഞ്ച് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അവരുടെ ബെഞ്ചിന് മുമ്പാകെ കെജ്രിവാൾ നേരിട്ട് ഹാജരായി വാദിക്കുകയും ചെയ്തു. ഈ ഹരജി കോടതി തള്ളുകയുണ്ടായി. പിന്നീട് ജസ്റ്റിസ് സ്വർണക കാന്ത ശർമ പിന്മാറുകയാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.