സൗജന്യ റേഷൻ, വൈദ്യുതി, 500 രൂപക്ക് ഗ്യാസ്; ഡൽഹിയിൽ കോൺഗ്രസ് വാഗ്ദാനം

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ 500 രൂപക്ക് എൽ.പി.ജി സിലിണ്ടറുകളും സൗജന്യ റേഷൻ കിറ്റുകളും 300 യൂനിറ്റ് സൗജന്യ വൈദ്യുതിയും നൽകുമെന്ന് കോൺഗ്രസ്. ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി ഖാസി നിസാമുദ്ദീൻ, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് എന്നിവരോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം വാഗ്ദാനം ചെയ്യുന്ന ‘പ്യാരി ദീദി യോജന’, 25 ലക്ഷം രൂപവരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന ‘ജീവൻ രക്ഷാ യോജന’ എന്നിവ നേരത്തേ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡൽഹിയിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരുവർഷത്തേക്ക് എല്ലാ മാസവും 8,500 രൂപ വീതം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയും പാർട്ടി അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പടുക്കെ വീറും വാശിയുമേറിയ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.

Tags:    
News Summary - Delhi elections: Congress promises Rs 500 LPG cylinders, 300 free electricity units

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.