ഡല്‍ഹിയില്‍ ബാറുകളും പാര്‍ക്കുകളും തുറക്കുന്നു; സ്‌കൂളുകള്‍ അടഞ്ഞു തന്നെ

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബാറുകളും പൊതു പാര്‍ക്കുകളും തുറക്കുന്നു. ഗോള്‍ഫ് ക്ലബ്ബുകള്‍, തുറന്ന സ്ഥലത്തെ യോഗാ കേന്ദ്രങ്ങള്‍ എന്നിവയും നാളെ മുതല്‍ അനുവദിക്കും.

ബാറുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ച് ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെ തുറക്കാം. ഭക്ഷണശാലകള്‍ ജൂണ്‍ 14 മുതല്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. ഇവ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.

എന്നാല്‍, സ്‌കൂള്‍, കോളജ്, ഓഡിറ്റോറിയം, മറ്റു ഹാളുകള്‍, സിനിമ തിയറ്റര്‍, ജിം, സ്പാ, സ്വിമ്മിങ് പൂള്‍ എന്നിവ ഒരാഴ്ച കൂടി അടച്ചിടും. ആരാധനാലയങ്ങളിലും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

വിവാഹങ്ങളിലും സംസാകര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.