ഡൽഹിയിൽ ഡോക്ടർക്കും കുടുംബത്തിനും കോവിഡ് 19; ക്ലിനിക്കിൽ വന്നവർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിൻെറ ഭാര്യക ്കും മകൾക്കും രോഗം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് 12 മുതൽ 18 വരെ ക്ലിനിക് കിൽ പോയവരോട് വീട്ടുനിരീക്ഷണത്തിൽ കഴിയാനും കോവിഡ് ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ അടുത്തുള്ള ഡോക്ടറെ ബന്ധപ്പ െടാനും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, കൊറോണ ബാധിച്ച ഡോക്ടർ മുൻപ് വിദേശ യാത്ര നടത്തിയതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിദേശത്തു നിന്ന് വന്ന ആരെങ്കിലുമായി അടുത്തിടപഴകിയതിനെ കുറിച്ചും വ്യക്തത ഇല്ല.

കമ്മ്യൂണിറ്റി ഹെൽത്ത് സ​െൻററുകളായ മൊഹല്ല ക്ലിനിക്കുകൾ ഡൽഹിയിലെ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി സർക്കാർ സ്ഥാപിച്ചതാണ്. ദരിദ്ര ജനവിഭാഗങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്തുന്ന മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്ക് കോവിഡ് ബാധിച്ചതോടെ അത് വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്.

പൗരത്വ സമരത്തിൽ തകർന്നുതരിപ്പണമായ മൗജ്‌പൂരിലാണ് ഈ ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. മേഖലയെ പുനർനിർമ്മിച്ച്‌ പഴയ പ്രതാപത്തിലേക്ക് കൊണ്ടുകൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്കിടയിലാണ് കോവിഡ് 19 മറ്റൊരു തിരിച്ചടിയായിരിക്കുന്നത്.

അതേസമയം, ഡൽഹിയിൽ ബുധനാഴ്ച അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ 35 കോവിഡ് ബാധിതർ ആയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ അറിയിച്ചു.

Tags:    
News Summary - Delhi Doctor, Wife, Daughter Have Coronavirus, Visitors Quarantined-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.