ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഉപമുഖ്യമ ന്ത്രി മനീഷ് സിസോദിയ. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും സിസോദിയ പറഞ്ഞു.
പലവഴികളിലൂടെ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. ഒരു സംഭവം നിങ്ങളുടെ കണ്ണുകൊണ്ട് കാണാത്തപക്ഷം അത് വിശ്വസിക്കുകയോ വാട്സപ്പിലൂടെ മെസേജ് ചെയ്യുകയോ അരുതെന്നും സിസോദിയ അഭ്യർഥിച്ചു.
ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന കലാപത്തിൽ 11 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും വാഹനങ്ങളും കടകളും വ്യാപകമായി തീയിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.