യാത്രക്കിടെ ഡൽഹി-ഡെറാഡൂൺ ശതാബ്​ദി എക്​സ്​പ്രസിൽ തീപിടുത്തം

യാത്രക്കിടെ ഡൽഹി- ഡെറാഡൂൺ ശതാബ്​ദി എക്​സ്​പ്രസിൽ വൻ തീപിടുത്തം. കാൻസ്​റോ മേഖലയ്​ക്കടുത്ത്​ വെച്ച്​ ട്രെയിനിന്‍റെ സി-4 കംപാർട്ട്​മെന്‍റിലാണ്​ തീ പടർന്നുപിടിച്ചത്​. സംഭവത്തിന്​ പിന്നിൽ ഷോർട്ട്​ സർക്യൂട്ട്​ ആണെന്നാണ്​ പ്രാഥമിക റിപ്പോർട്ട്​. എന്നാൽ, നിലവിൽ പരിക്കോ ആളപായമോ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ സ്ഥിരീകരിച്ചു.

'തീപിടിച്ച കോച്ച്​ ട്രെയിനിൽ നിന്നും വേർപ്പെടുത്തിയിട്ടുണ്ട്​. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന്​ ഗാർഡ് അറിയിച്ചിട്ടുണ്ടെന്നും അഗ്നിശമന സേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും' റെയിൽവേ വ്യക്​തമാക്കി. കോച്ചിലെ 35 യാത്രക്കാരെ മറ്റ് കോച്ചുകളിൽ മാറ്റിയിരുത്തിയിട്ടുണ്ടെന്നും ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടതായും റെയിൽവേ കൂട്ടിച്ചേർത്തു.

സംഭവത്തിന്‍റെ ഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​ പരിഭ്രാന്തി പരത്തിയിരുന്നു. വലിയ തീജ്വാലകളും ബോഗിയുടെ ജനലുകളിലൂടെ പുകയുയരുന്നതുമായ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്​. എന്തായാലും തീപിടിച്ച കംപാർട്ട്​മെന്‍റ്​ വേർപ്പെടുത്തി ദൂരേയ്​ക്ക്​ മാറ്റിയിട്ടുണ്ട്​. പിന്നാലെ ട്രെയിൻ അതിന്‍റെ ലക്ഷ്യ സ്ഥാനമായ ഹരിദ്വാറിലേക്ക്​ തിരിക്കുകയും ചെയ്​തു. 

Full View

Tags:    
News Summary - Delhi-Dehradun Shatabdi Express catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.