Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 20 വർഷം തടവ്
ന്യൂഡൽഹി: വിദ്യാർഥിനിയെ ബലാത്സംഗംചെയ്ത കേസിൽ ട്യൂഷൻ അധ്യാപകന് ഡൽഹി കോടതി 20 വർഷം തടവു ശിക്ഷ വിധിച്ചു. റോഷൻ കുമാറിനെ (29) ആണ് അഡീഷനൽ സെഷൻസ് ജഡ്ജി സതീഷ്കുമാർ ശിക്ഷിച്ചത്. 2017ലായിരുന്നു സംഭവം.
പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു ട്യൂഷൻ അധ്യാപകെൻറ നിരന്തര പീഡനം. ഇയാൾ കുട്ടിയുടെ ചിത്രം പകർത്തുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. റോഷൻ കുമാറിന് 52,000 പിഴയും വിധിച്ചു. പെൺകുട്ടിക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഡൽഹി ലീഗൽ സർവിസ് അതോറിറ്റിയോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.