ക്രിസ്​ത്യൻ ചർച്ച്​ തകർത്ത സംഭവം: കെജ്​രിവാളി​െൻറ വസതിയിലേക്ക് വിശ്വാസികളുടെ​ പ്രതിഷേധ മാർച്ച്​

ന്യൂഡൽഹി: ഛത്തർപ്പുരിലെ ക്രൈസ്​തവ ദേവാലയം തകർത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്​ ക്രൈസ്​തവ വിശ്വാസികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്‌രിവാളി​െൻറ വസതിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത്​ പൊലീസ് അകമ്പടിയോടെ ആം ആദ്​മി പാർട്ടി എം.എൽ.എ രാഘവ് ഛദ്ദ എത്തിയത്​ ഉന്തിലും തള്ളിലും കലാശിച്ചു.

സർക്കാറി​െൻറ അറിവോടെയല്ല ഉദ്യോഗസ്ഥർ പള്ളിപൊളിച്ചതെന്നും, പള്ളി ഉടൻ പുനർനിർമിക്കുമെന്ന് കെജ്‌രിവാൾ ഉറപ്പ്​ കൊടുത്തിട്ടുണ്ടെന്നും രേഖപ്പെടുത്തി ഛത്തർപ്പുർ ലിറ്റിൽ ഫ്ലവർ ചർച്ചിലെ വികാരി ഇടവകക്കാർക്കയച്ച കത്തി​െൻറ പകർപ്പ​ുമായാണ് രാഘവ്​ ഛദ്ദ വന്നത്.

കെജ്‌രിവാൾ അറിഞ്ഞുകൊണ്ടല്ല പള്ളിപൊളിച്ചതെന്ന് പള്ളിയിലെ പ്രധാന പുരോഹിതൻ ഈ കത്തിൽ പറഞ്ഞിട്ടുണ്ടെന്ന്​ വാദിച്ച ഛദ്ദയുമായി പ്രതിഷേധക്കാർ വാഗ്വാദത്തിലേർപ്പെട്ടു. സമരക്കാരെ തടയാൻ കെജ്‌രിവാളിൻെറ വസതിയിൽനിന്നും അര കിലോമീറ്റർ അകലെ പൊലീസ് ബാരിക്കേഡ് കെട്ടിയിരുന്നു. 

Tags:    
News Summary - Delhi church demolition protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.