Posted On
date_range Updated On
date_range വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സൈനികനെതിരെ കേസ്
ന്യൂഡൽഹി: വീട്ടിൽ േജാലിക്കു നിന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച മേജർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജൂലൈ 12ന് നടന്ന സംഭവത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസെടുത്ത്.
പീഡനത്തിനിരയായ സ്ത്രീയും ഭർത്താവും മേജറിെൻറ വീട്ടിലാണ് േജാലി ചെയ്തിരുന്നത്. ജൂലൈ 12ന് ൈസനികൻ സ്ത്രീയുടെ ഭർത്താവിനെ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനായി അയക്കുകയും സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ ഭർത്താവ് തെൻറ ഭാര്യയെ അവിടെ നിന്ന് ജോലി മതിയാക്കി പറഞ്ഞയച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇയാളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഭർത്താവിെൻറ മരണത്തിൽ ദുരൂഹത ആരോപിച്ച് സ്ത്രീ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.