വളകൾക്കുള്ളിലാക്കി കടത്തിയ ഏഴരക്കോടി രൂപയുടെ ഹെറോയിൻ പിടികൂടി

ന്യൂഡൽഹി: വളകൾ അടങ്ങിയ പാഴ്​സലിലാക്കി കടത്തിയ ഏഴരക്കോടി രൂപ വില വരുന്ന ഹെറോയിൻ ഡൽഹി വിമാനത്താവളത്തിൽ വെച്ച്​ കസ്​റ്റംസ്​ പിടികൂടി. 18 കിലോ തുക്കം വരുന്ന ഹെറോയിനാണ്​ വ്യാഴാഴ്​ച പിടികൂടിയത്​​.

ആഫ്രിക്കയിൽ നിന്ന്​ ഡൽഹിയിലുള്ള വിലാസത്തിലേക്കാണ്​ ഹെറോയിൻ കടത്തിയതെന്ന്​ അധികൃതർ വ്യക്തമാക്കി​. കഴിഞ്ഞ ആഴ്​ച ഡൽഹിയിൽ വെച്ച്​ രണ്ട്​ ആഫ്രിക്കക്കാർ 127 കോടി രൂപ വിലവരുന്ന ഹെറോയിനുമായി കസ്​റ്റംസി​െൻറ​ പിടിയിലായിരുന്നു.

ഗ്രീൻ ചാനൽ കടന്ന്​ അന്താരാഷ്​ട്ര ആഗമന ഹാളിലൂടെ പുറത്തേക്ക്​ കടക്കാനുള്ള ശ്രമത്തിനിടെയാണ്​ പിടിയിലായതെന്നും ഇവർ മയക്കുമരുന്ന്​ മാഫിയയുടെ കണ്ണികളാണെന്നും കസ്​റ്റമസ്​ പറഞ്ഞു. പ്രതികൾ അവരുടെ ട്രോളി ബാഗുകൾക്കുള്ളിലാണ്​ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്​.

Tags:    
News Summary - in Delhi Airport Heroin Worth ₹ 7.5 Crore Smuggled In Bangles Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.