ഡൽഹി കമലാ മാർക്കറ്റിൽ തീപിടുത്തം; 100 കടകൾ കത്തി നശിച്ചു

ന്യൂഡൽഹി: ഡൽഹി കമലാ മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ 100 കടകൾ കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ്
സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 30 ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് തീ
നിയന്ത്രണ വിധേയമായത്.

മൂന്നു സ്ഥലങ്ങളിലായാണ് തീ പടർന്നതെന്നും തണുപ്പിക്കൽ പ്രക്രിയ തുടരുകയാണെന്നും ഡെപ്യൂട്ടി ചീഫ്
ഫയർ ഒാഫീസർ വീരേന്ദ്ര സിങ്ങ് അറിയിച്ചു. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Tags:    
News Summary - Delhi: 100 shops affected after fire breaks out in Kamla Market- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.