ജെ.എൻ.യു ദേശവിരുദ്ധരുടെ കേന്ദ്രം -നിർമല സീതാരാമൻ

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു​ സർവകലാശാലയിൽ (ജെ.എൻ.യു) എ.ബി.വി.പി അക്രമത്തിന്​ പിന്നാലെ വിവാദ പരാമർശവുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ജെ.എൻ.യു വിദ്യാർഥി യൂനിയനിൽപോലും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നവരുണ്ടെന്ന്​ അവർ ആരോപിച്ചു​. കുറച്ചുവർഷങ്ങളായി പ്രോത്സാഹിപ്പിക്കാൻ പറ്റാത്ത കാര്യങ്ങളാണ്​ അവിടെ നടക്കുന്നത്​​. ഇന്ത്യവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് ജെ.എൻ.യുവിലെ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നത്​ കടുത്ത ആശങ്കയുണ്ടാക്കുന്നു.

ലഘുലേഖകളിലൂടെയും ബ്രോഷറുകളിലൂടെയും ജെ.എൻ.യുവിന്​ അകത്തുനിന്ന്​ ഇന്ത്യക്കെതിരെയും സേനക്കെതിരെയും യുദ്ധം പ്രഖ്യാപിക്കുകയാണ്​. വിയോജിപ്പുകളുള്ള രാഷ്​ട്രീയ നിലപാടുകള്‍ ഉണ്ടാകാം.

എന്നാല്‍, എതിര്‍ രാഷ്​ട്രീയത്തിനെതിരെ നില്‍ക്കാന്‍ ഇന്ത്യാ വിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ എ.ബി.വി.പി കാമ്പസിൽ തുടങ്ങിവെച്ച അക്രമവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്​ വിദ്യാർഥി യൂനിയനെ കുറ്റപ്പെടുത്തിയുള്ള മന്ത്രിയുടെ പ്രതികരണം. അതേസമയം, കാമ്പസിൽ വിദ്യാർഥികൾക്കുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച്​ ജെ.എൻ.യു അധ്യാപക യൂനിയ​​​െൻറ നേതൃത്വത്തിൽ സമാധാന റാലി സംഘടിപ്പിച്ചു.

Tags:    
News Summary - Defence Minister JNU-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.