ചെന്നൈ: ഇസ്ലാമിനും മുഹമ്മദ് നബിക്കുമെതിരെ തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് തമിഴ്നാട് ബി.ജെ.പി നേതാവ് കല്യാണരാമൻ (50) അറസ്റ്റിൽ. ശനിയാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിൽവെച്ച് സിറ്റി സൈബർ ക്രൈം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകൾ ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് പരാതി സമർപ്പിച്ചിരുന്നു.
ചെന്നൈ നങ്കനല്ലൂർ സ്വദേശിയായ ഇദ്ദേഹം അറിയപ്പെടുന്ന ആർ.എസ്.എസ് പ്രചാരകനാണ്. തമിഴ്നാട് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കെപ്പടുന്ന പേരുകളിൽ കല്യാണരാമനുമുണ്ട്. അറസ്റ്റിൽ തമിഴ്നാട് ബി.ജെ.പി നേതാക്കൾ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.