‘രാജ്യത്തിന്റെ നന്മക്ക് രാഹുൽ ഗാന്ധി ​പ്രധാനമന്ത്രിയാവണം’; ദീപിക പദുകോണിന്റെ പഴയ വിഡിയോ വൈറലാകുന്നു

മുംബൈ: രാജ്യത്തിന്റെ നന്മക്ക് രാഹുൽ ഗാന്ധി ​പ്രധാനമന്ത്രിയാവണമെന്ന് ബോളിവുഡ് താരം ദീപിക പദുകോൺ പറയുന്ന പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സമൂഹ മാധ്യമങ്ങളിൽ പഴയ വിഡിയോയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. അഭിമുഖത്തിൽ രാഹുലിനെ ദീപിക ​പ്രകീർത്തിക്കുന്ന ഭാഗങ്ങൾ കോൺഗ്രസ് പ്രവർത്തകൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

രാഹുൽ ഗാന്ധി നമ്മുടെ രാജ്യത്തിന് മികച്ച മാതൃകയാണ് നൽകുന്നതെന്നും അദ്ദേഹം ഒരു ദിവസം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദീപിക വിഡിയോയിൽ പറയുന്നു. പഴയ ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

രാഹുൽ ഗാന്ധി യുവ ജനങ്ങളുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിന്ത പരമ്പരാഗതവും അതേസമയം ഭാവിയെ സംബന്ധിച്ചതുമാണെന്നും ദീപിക പറയുന്നുണ്ട്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ദീപിക പദുകോണിനെ ചോദ്യം ചെയ്തതിന് പിന്നാലെ 2020ലും വിഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.


Full View

സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണത്തിലെ മയക്കുമരുന്ന് ബന്ധം അന്വേഷിച്ച എൻ.സി.ബി ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവർക്ക് സമൻസ് അയച്ചിരുന്നു.

Tags:    
News Summary - Deepika Padukone praising Rahul Gandhi in old interview goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.