രാഹുൽ രാജ്യത്തിനായി പലതും ചെയ്യുന്നു; ഒരിക്കൽ അദ്ദേഹം പ്രധാനമന്ത്രിയാകും -ദീപികയുടെ വാക്കുകൾ വൈറൽ

കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ബോളിവുഡ്​ നടി ദീപിക പദുക്കോണി​െൻറ പഴയ വീഡിയൊ വൈറലായി. ഡി.ഡി ന്യൂസിന്​ നൽകിയ അഭിമുഖമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. രാജ്യത്തെ യുവാക്കളായ രാഷ്​ട്രീയ നേതാക്കളെപറ്റി പറയു​േമ്പാഴാണ്​ ദീപിക രാഹുലിനെ പരാമർശിക്കുന്നത്​.

'രാഹുൽ രാജ്യത്തിനായി ചെയ്യുന്ന കാര്യങ്ങൾ കാണു​േമ്പാൾ അദ്ദേഹം നല്ലൊരു മാതൃകയാണെന്ന്​ പറയാനാകും. ഒരു ദിവസം അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കാം'-ദീപിക പറഞ്ഞു​. രാഹുൽ പ്രധാനമന്ത്രിയാകാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടൊ എന്ന ചോദ്യത്തിന്​ 'തീർച്ചയായും'എന്നാണ്​ അവർ ഉത്തരം നൽകുന്നത്​. എന്താണ്​ രാഹുലി​െൻറ പ്രത്യേകതകൾ എന്നും അവതാരകൻ തുടർന്ന്​ ചോദിക്കുന്നുണ്ട്​. 'അദ്ദേഹം യുവാക്കളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തി​െൻറ ചിന്ത പരമ്പരാഗതമാണ്. അതേ സമയം ഭാവിയെപറ്റി മികച്ച കാഴ്​ച്ചപ്പാടും ഉണ്ട്​'-ദീപിക കൂട്ടിച്ചേർത്തു.

Full View

ദീപിക പദുക്കോണിനെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) ശനിയാഴ്ച ചോദ്യം ചെയ്തതിന് ശേഷമാണ്​ പഴയ വീഡിയോ വൈറലായത്​. നടൻ സുശാന്ത് സിംഗ് രാജ്​പുതി​െൻറ മരണവുമായി ബന്ധ​െപ്പട്ടാണ് മയക്കുമരുന്ന്​ വിവാദം ബോളിവുഡിൽ ഉടലെടുത്തത്​.​ ദീപികയ്‌ക്കൊപ്പം നടിമാരായ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെയും എൻസിബി ചോദ്യം ചെയ്​തിരുന്നു. ജൂൺ 14 നാണ് സുശാന്ത് സിംഗ് രാജ്​പുതിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.