ശ്രീനഗർ: രാജ്യമനഃസ്സാക്ഷിയെ മുറിവേൽപിച്ച കഠ്വയിലെ എട്ടുവയ സ്സുകാരിയുടെ ബലാത്സംഗക്കൊലയുടെ ചുരുളഴിച്ചത് സ്വാധീനത്തിന് വ ഴങ്ങാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം. ഒപ്പം, ദീപിക സി ങ് എന്ന അഭിഭാഷകയുടെ നിയമപോരാട്ടവും. 38കാരിയായ ദീപിക സിങ് ജമ്മു-ക ശ്മീർ ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിയെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കേസിൽ ഇടപെട്ടതിന് ജമ്മു ബാർ അസോസിയേഷൻ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടും ദീപിക ഉറച്ചുനിന്നു.
കൊലപാതകത്തിലെ ദുരൂഹത നീങ്ങിയത് ക്രൈംബ്രാഞ്ചിെൻറ കുറ്റപത്രത്തിലൂടെയായിരുന്നു. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച തെളിവുകളാണ് സംഭവത്തിലെ ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ജമ്മു-കശ്മീരിലെ ബി.ജെ.പി എം.എൽ.എമാരും വൻ സ്വാധീനമുള്ള അഭിഭാഷക സമൂഹവുമൊരുക്കിയ കെണികളെ അതിജീവിച്ച് ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് രമേഷ് കുമാർ ജല്ലയും സംഘവും റെക്കോഡ് സമയത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
ഹൈകോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം ശേഷിക്കെയാണ് ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ചത്. ജീവൻ പണയംവെച്ചും കേസ് മുന്നോട്ട് കൊണ്ടുപോയ അഭിഭാഷകയാണ് ദീപിക സിങ് രജാവത്. ഇതിെൻറ പേരിൽ രാജ്യദ്രോഹിയായി അവർ മുദ്രകുത്തപ്പെട്ടു.
ഒരു ഘട്ടത്തിൽ വധഭീഷണിയും നേരിടേണ്ടി വന്നു. ഒരു പെൺകുഞ്ഞിെൻറ പൊലിഞ്ഞ ജീവനെ പിന്തുണക്കുന്നതിെൻറ പേരിൽ രാജ്യദ്രോഹിയാകുമെങ്കിൽ അത് അലങ്കാരമായി കാണുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം. മുസ്ലിമോ ദലിതോ ആയാൽ അവരുടെ കേസ് ഏറ്റെടുക്കാൻ പറ്റില്ലെന്ന് പറയില്ലെന്നും ദീപിക വ്യക്തമാക്കിയിരുന്നു. കശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഇവർ 1986ൽ സ്വദേശമായ കരിഹാമയിൽനിന്ന് ജമ്മുവിലേക്ക് വന്നതാണ്. എല്ലാ വിചാരണ ദിവസങ്ങളിലും കോടതിയിൽ ഹാജരാകുന്നില്ലെന്നു പറഞ്ഞ് കഴിഞ്ഞ നവംബറിൽ കഠ്വ പെൺകുട്ടിയുടെ കുടുംബം ദീപികയെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.
കൊല ബകർവാൽ സമുദായത്തെ ആട്ടിയോടിക്കാൻ
ശ്രീനഗർ: കഠ്വയിൽ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് ബകർവാൽ മുസ്ലിം നാടോടി സമുദായത്തെ രസന ഗ്രാമത്തിൽനിന്ന് ആട്ടിയോടിക്കാനായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞത്. ഈ സമുദായത്തിെൻറ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും ഇപ്പോൾ അനുകൂല വിധി വരുന്നതും. ‘ഹിന്ദു ഏകത മഞ്ച്’ എന്ന സംഘടന കേസിലെ പ്രതികൾക്ക് പിന്തുണയുമായി വന്നത്, കഠ്വയിൽ രൂക്ഷമായ വർഗീയ ചേരിതിരിവിനും കാരണമായിരുന്നു. ബി.ജെ.പി മന്ത്രിമാരായ ലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നിവരും മഞ്ചിന് പിന്തുണ നൽകിയവരിൽപെടും.
കാണാതായി ഏഴു ദിവസത്തിനുശേഷം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പുറത്തറിയാതിരിക്കാൻ പ്രധാന പ്രതി സൻജി റാം സ്ഥലത്തെ പൊലീസുകാരന് ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകിയ വിവരവും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.