Posted On
date_range Updated On
date_range മണിപ്പൂരിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി
ഇംഫാൽ: കഴിഞ്ഞ വർഷം മേയിൽ കാണാതായ ഗാൻഗോം നവി എന്ന യുവാവിന്റേതെന്ന് സംശയിക്കുന്ന ജീർണിച്ച മൃതദേഹം മണിപ്പൂർ ചന്ദേൽ ജില്ലയിലെ സോകോം ഗ്രാമത്തിൽ കണ്ടെത്തി. യുവാവിന്റെ തലവെട്ടുന്ന വിഡിയോ ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിഡിയോ ചിത്രീകരിച്ച സ്ഥലം കണ്ടെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോൾ യുവാവ് ധരിച്ചിരുന്ന വസ്ത്രഭാഗങ്ങളും മൃതദേഹത്തിലുണ്ട്. ഗാൻഗോമിന്റേതാണ് മൃതദേഹമെന്ന് ഉറപ്പിക്കാൻ ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.