Posted On
date_range Updated On
date_range ജെ.എൻ.യുവിൽ അഴുകിയനിലയിൽ മൃതദേഹം
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി കാമ്പസിലെ കാട്ടിൽ അഴുകനിലയിൽ മൃതദേഹം കണ്ടെത്തി. മരത്തിൽ കെട്ടിതൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റാം പ്രവേഷ് എന്ന ട്രക്ക് ഡ്രൈവറുടേതാണ് മൃതഹേമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ഇയാളെ കാണാതായിട്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കടുത്ത മാനസിക സമർദ്ദത്തിലായിരുന്നു ഇയാളെന്നും റിപ്പോർട്ടുകളുണ്ട്.
ചൊവ്വാഴ്ച മൂന്ന് മണിയോട് കൂടി കാമ്പസിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിലാണ് റാം പ്രവേഷിേൻറതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.