ഡല്‍ഹി കലാപം: ഹോളി കഴിഞ്ഞ്​ ചർച്ച ചെയ്യാമെന്ന്​ സ്​പീക്കർ

ന്യൂഡല്‍ഹി: ഹോളി അവധി കഴിഞ്ഞ് ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിർള. രാജ്യം സൗഹാര്‍ദത്തോടെ ഹോളി ആഘോഷിക്കട്ടെയെന്നും അത് കഴിഞ്ഞ് മാർച്ച്​ 11ന്​ ചര്‍ച്ചചെയ്യാമെന്നുമാണ് സ്പീക്കര്‍ അറിയിച്ചത്.

കലാപത്തെ കുറിച്ച്​ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തി​​െൻറ ആവശ്യം രണ്ടാം ദിവസമായ ചൊവ്വാഴ്​ചയും പാര്‍ലമ​െൻറി​​െൻറ ഇരുസഭകളെയും സ്തംഭിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്‍റെ ബഹളത്തില്‍ കലാശിച്ചത്. രാജ്യസഭയില്‍ രാവിലെ തന്നെ വിഷയത്തെ ചൊല്ലി സഭ സ്തംഭിച്ചു.

തലസ്ഥാന നഗരിയില്‍ ഉണ്ടായ ഗുരുതര സാഹചര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാണ്​ പ്രതിപക്ഷ ആവശ്യം. ഇന്നലെ എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങള്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. രാവിലെ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചെങ്കിലും സഭാനടപടികളിലേക്കു കടക്കാന്‍ കഴിഞ്ഞില്ല.

ഡല്‍ഹി വിഷയത്തില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് പാര്‍ലമ​െൻററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചെങ്കിലും അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്ന കാര്യത്തില്‍ ആദ്യം തീരുമാനത്തിലെത്തണമെന്ന ഉറച്ച നിലപാടിലായിരുന്നു സ്​പീക്കർ. രാജ്യസഭയിലും ചര്‍ച്ചയുടെ കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. ഉച്ചക്ക് ശേഷം സഭ വീണ്ടും ​േചർന്നപ്പോഴാണ്​ ഹോളി കഴിഞ്ഞ്​ ചർച്ച ചെയ്യാമെന്ന്​ സ്​പീക്കർ അഭിപ്രായപ്പെട്ടത്​.

Tags:    
News Summary - debate on delhi violence after holi- om birla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.