ലക്നോ: എൻസെഫിലിറ്റസ് മൂലം 40 വർഷമായി മരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ മാത്രം പ്രശ്നമുണ്ടാക്കുന്നത് എന്തിനെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരിൽ ബാബ രാഘവ് ദാസ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ 60 പിഞ്ചുകുട്ടികളുടെ ജീവൻ പൊലിഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഓക്സിജന്‍റെ അപര്യാപതത മൂലമല്ല, കുട്ടികൾ മരിച്ചതെന്ന് തെളിഞ്ഞുകഴിഞ്ഞു. എൻസെഫിലിറ്റസ് മൂലം 40 വർഷങ്ങളായി ഇവിടെ ആളുകൾ മരിക്കുന്നുണ്ട്. ഇപ്പോൾ മാത്രമെന്തിനാണ് ആളുകൾ ബഹളം വെക്കുന്നത്? അദ്ദേഹം ചോദിച്ചു.
92 ലക്ഷം കുട്ടികൾക്ക് വാക്സിനേഷൻ നൽകിക്കഴിഞ്ഞു. 20 ജില്ലകളിൽ പീഡിയാട്രിക് ഐ.സി.യു പ്രവർത്തനമാരംഭിച്ചു. എൻസെഫിലിറ്റസ് തടയാനായി എല്ലാ ആശുപത്രികളിലും നടപടികൾ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങൾ വലിയ വിമർശനം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലും ഇന്ത്യയുടേത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗമാണെന്നാണ് യോഗി വിശേഷിപ്പിച്ചത്. ദേശീയ തലത്തിലും അന്താരാഷ്ട തലത്തിലും ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ പ്രകീർത്തിക്കപ്പെടുകയാണ് എന്നും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.