ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കൊല: വധശിക്ഷ ശരിവെച്ചു

ന്യൂഡൽഹി: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന ഏഴര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മനോജ് പ്രതാപ് സിങ്ങിന് വധശിക്ഷ നൽകിക്കൊണ്ടുള്ള വിധി ശരിവെച്ച് സുപ്രീംകോടതി. മനഃസാക്ഷിയെ ഉലക്കുന്ന ഏറ്റവും ക്രൂരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും വധശിക്ഷയല്ലാതെ മറ്റൊന്നും നൽകാനില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവികർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

പ്രത്യേക കോടതി വിധിച്ച വധശിക്ഷ ശരിവെച്ച രാജസ്ഥാൻ ഹൈകോടതിയുടെ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. 2013 ജനുവരി 17ന് രാജസ്ഥാനിലെ രാജ്സമന്ദിലാണ് സംഭവം.

അന്ന് 28കാരനായ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ജ് സ്വദേശി മനോജ് പ്രതാപ് സിങ് മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന ഏഴരവയസ്സുള്ള പെൺകുട്ടിയെ മാതാപിതാക്കൾ നോക്കിനിൽക്കെ എടുത്തുകൊണ്ടുപോവുകായിരുന്നു.

തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം തലക്കടിച്ച് കൊലപ്പെടുത്തി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.  

Tags:    
News Summary - Death sentence upheld for torture and murder of a dissident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.