ഇതര ജാതിക്കാരനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു; ദുരഭിമാനക്കൊലക്ക് മാതാപിതാക്കൾക്കടക്കം വധശിക്ഷ

റാഞ്ചി: ഇതര ജാതിക്കാരനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിൻെറ പേരിൽ മകളെ കൊന്ന മാതാപിതാക്കളടക്കം നാലു പേർക്ക് വധശിക്ഷ. ഝാർഖണ്ഡിലെ ജില്ലാ കോടതിയാണ് വധശിക്ഷ വിധിച്ചത്.

2018 ആഗസ്റ്റ് 25ന് ചന്ദ്വാര പൊലീസ് സ്റ്റേഷൻ പരിധിയിലെ മദൻഗുഡിയിലായിരുന്നു സംഭവം. ഇതര ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹം പറഞ്ഞതിൻെറ പേരിലാണ് സോണി കുമാരി എന്ന പെൺകുട്ടിയെ മാതാപിതാക്കളും അമ്മാവനും ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ചാണ് ഇവർ സ്വന്തം മകളെ കൊന്നത്. തുടർന്ന് തെളിവ് നശിപ്പിക്കാൻ ഇവർ സോണിയുടെ മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയും എന്നാൽ, പൊലീസ് സ്ഥലത്തെത്തിയതോടെ ഇവർ പിടിയിലാകുകയുമായിരുന്നു.

Tags:    
News Summary - death sentence for honour killing in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.