കോവിഡ്​ 19നെ അടിയന്തര​ പ്രധാന്യത്തോടെ നേരിടും -കെജ്​രിവാൾ

ന്യൂഡൽഹി: കൊറോണ വൈറസിനെ അടിയന്തര പ്രാധാന്യത്തോടെ നേരിടാൻ ടാസ്​ക്​ ഫോഴ്​സി​ന്​ നിർദേശം നൽകിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. രാജ്യ തലസ്​ഥാനത്ത്​ 14 ഇറ്റലിക്കാരടക്കം 15പേർ ചികിത്സയിലുണ്ട്​. ഈ സാഹചര്യം കണ​ക്കിലെടുത്താണ്​ കെജ്​രിവാളിൻെറ നിർദേശം.

രാജ്യത്ത്​ ഇതുവ​രെ 28 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചതായി എയിംസ് അധികൃതർ​ അറിയിച്ചു. നാലു രാജ്യങ്ങളിൽനിന്നുളള ജനങ്ങൾക്ക്​ ഇന്ത്യയിലേക്ക്​ വി​ലക്കേർപ്പെടുത്തിയിട്ടുണ്ട്​. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവി​ലില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു.

Tags:    
News Summary - Dealing with coronavirus like an emergency, says Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.