Posted On
date_range Updated On
date_range ജാര്‍ഖണ്ഡിൽ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്
റാഞ്ചി: ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അസ്ഫര്‍ ഹുസ്‌നെയ്ന്‍ പറഞ്ഞു.
തുടര്‍ന്ന് വിദ്യാർത്ഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.