നദീജലം നേരിട്ട് കുടിച്ചത് വിനയായി; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രിയിൽ

ചണ്ഡീഗഡ്: കാലിബെനിലെ ജലം നേരിട്ട് കുടിച്ചത് കാരണം വയറിൽ അണുബാധയേറ്റ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. കാലി ബെന്നിൽ ശുദ്ധീകരണം നടത്തിയതിന്‍റെ 22ാം വാർഷികം ആഘോഷിക്കാൻ സുൽത്താൻപൂർ ലോധിയിലെത്തിയ അദ്ദേഹം നദിയിലെ ജലം നേരിട്ട് കുടിച്ചിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച ഭഗവന്ത് മന്നിനെ ഡൽഹിയിലെ അപ്പോളൊ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പഞ്ചാബിലെ പുണ്യനദിയാണ് കാലി ബെൻ. ചടങ്ങിനിടെ മുഖ്യമന്ത്രി നദിയിൽ നിന്ന് നേരിട്ടെടുത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ദൃശ്യം വൈറൽ ആയിരുന്നു. തീരത്ത് ഒരു മരത്തിന്റെ തൈയ്യ് വെച്ച ശേഷമാണ് മൻ അന്ന് മടങ്ങിയത്.

അതേസമയം സുരക്ഷ ഉദ്യോഗസ്ഥർ കൂടെയില്ലാതിരുന്നതിനാൽ ആശുപത്രി പ്രവേശനം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ മന്നിന്‍റെ ആരാഗ്യനില തൃപ്തികരമാണെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച മുതൽ അദ്ദേഹം ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തുമെന്നും അറിയിച്ചു.

Tags:    
News Summary - Days after drinking water from Kali Bein, Punjab CM Bhagwant Mann in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.