ആർ.കെ നഗർ; എ.ഐ.എ.ഡി.എം.കെ യോഗത്തിൽ നിന്ന് മൂന്ന് മന്ത്രിമാർ വിട്ടുനിന്നു

ചെന്നൈ: ആർ.കെ നഗറിൽ പാർട്ടിക്കുണ്ടായ തോൽവി ചർച്ച ചെയ്യുന്നതിനായി എ.ഐ.എ.ഡി.എം.കെ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് മൂന്ന് മന്ത്രിമാർ വിട്ടു നിന്നു. മന്ത്രിമാരായ ദണ്ഡിഗൽ ശ്രീനിവാസൻ, കടമ്പൂർ രാജു, രാജേന്ദ്ര ബാലാജി എന്നിവരാണ് പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതിനിടെ ടി.ടി.വി ദിനകരനെ സഹായിച്ച ആറുപേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ദിനകരന്‍റെ അടുത്ത അനുയായികളുൾപ്പടെ ആറുപേരെയാണ് പുറത്താക്കിയത്. എസ്.വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്‍, ഷോളിങ് പ്രതിഭാന്‍ എന്നിവർ പുറത്തായവരിൽ ഉൾപെടുന്നു. 

മധുര ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് ദിനകരനു വേണ്ടി പ്രചാരണത്തിനായി അണികൾ എത്തിയെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ പാർട്ടി നേതൃത്വത്തിനെതിരെയും നടപടി എടുക്കാനാണ് സാധ്യത. 

ഡി.എം.കെയുമായി ചേർന്നാണ് ദിനകരൻ പക്ഷം വിജയം വരിച്ചതെന്ന് ഇ.പി.എസ്–ഒ.പി.എസ് സഖ്യം വിമർശിച്ചു. ആര്‍.കെ നഗറിലുണ്ടായത് തിരിച്ചടിയല്ലെന്ന് പളനിസാമി യോഗത്തിൽ പറഞ്ഞു. ആര്‍.കെ നഗറിലെ ഫലം സര്‍ക്കാറിന് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

40,707 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആർ.കെ നഗറിൽ നിന്ന് ദിനകരൻ വിജയിച്ചത്. മൂന്നു മാസത്തിനകം സർക്കാറിനെ താഴെയിറക്കുമെന്ന് ടി.ടി.വി പറഞ്ഞിരുന്നു. 
 

Tags:    
News Summary - Day After Big RK Nagar Loss, AIADMK Expels 6 Dhinakaran Loyalists-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.