ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി റിയാസ് ഭാട്ടി അറസ്റ്റിൽ

മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത സഹായി റിയാസ് ഭാട്ടി അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്സ്റ്റോർഷൻ സെൽ (എ.ഇ.സി) അറസ്റ്റ് ചെയ്തതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ദാവൂദ് ഇബ്രാഹിമിന്‍റെയും ചോട്ടാ ഷക്കീലിന്‍റെയും അടുത്ത സഹായിയാണ് ബിൽഡറായ റിയാസ് ഭാട്ടി. 2007, 2008 വർഷങ്ങളിലെ ഖാന്ദല വെടിവെപ്പ്, 2009ൽ മലാഡ് സ്ഥലം തട്ടിയെടുക്കൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള ഇന്ത്യൻ സ്പോർട്സ് അക്കാഡമിയുടെ മറവിലാണ് ചോട്ടാ ഷക്കീലിന്‍റെ ഹവാല പണം റിയാസ് ഭാട്ടി വെളുപ്പിക്കുന്നത്.

കൂടാതെ ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള ഡി കമ്പനിയുടെ കള്ളപ്പണം ഇടപാടിലും ഭാട്ടിക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. 2017 ഡിസംബറിൽ ന്യൂഡൽഹിയിൽ നിന്ന് റിയാസ് ഭാട്ടിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Dawood Ibrahim's aide Riyaz Bhati arrested -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.