മുംബൈ: ലോകപ്രശസ്ത ഗായകനും ഡി.ജെയുമായ ഡേവിഡ് ഗ്വറ്റയുടെ മുംബൈയിലെ പരിപാടിക്കും അനുമതി നിഷേധിച്ചു. പരിപാടിയെ കുറിച്ചുള്ള രേഖകൾ സമർപ്പിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചത്. ബ്രിഹാൻ മുംബൈ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് ഇന്ന് വൈകീട്ടാണ് സംഗീത പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
എന്നാൽ പരിപാടി റദ്ദാക്കിയിട്ടില്ലെന്നും വേദി മാറ്റുക മാത്രമാണ് ചെയ്തതെന്നും സംഘാടകരിൽ ഒരാൾ പ്രതികരിച്ചു. ജിയോ ഗാർഡനിൽ പരിപാടി നടത്താനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും സംഘാടകൾ കൂട്ടിച്ചേർത്തു.
പുതുവൽസര ആഘോഷത്തോട് ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളുടെ പശ്ചാതലത്തിൽ ഡേവിഡ് ഗ്വറ്റയുടെ ബംഗ്ളൂരുവിലെ പരിപാടിക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.