Posted On
date_range Updated On
date_range ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കാളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ നാലു ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന് സംശയിച്ചായിരുന്നു ക്രൂരത. ആറു പേരാണ് യുവാക്കളെ വടികൊണ്ട് പൊതിരെ മർദിച്ചത്.
അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീറാംപൂർ താലൂക്കിലെ ഹരെഗാവ് ഗ്രാമത്തിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവരാജ് ഗലാൻഡെ, മനോജ് ബോഡാകെ, പപ്പു പർഖെ, ദീപക് ഗെയിക്വാദ്, ദുർഗേഷ് വൈദ്യ, രാജു ബൊറാഗെ എന്നിവാരണ് പ്രതികൾ. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. അഞ്ചു പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 20കാരായ ദലിത് യുവാക്കളെ വീട്ടിൽനിന്ന് അക്രമികൾ ബലമായി പിടിച്ച് കൊണ്ടുപോകുകയായിരുന്നു. പ്രദേശത്തെ മരത്തിൽ നാലുപേരെയും തലകീഴായി കെട്ടിത്തൂക്കി മർദനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.