Posted On
date_range Updated On
date_range ബക്കറ്റിലെ വെള്ളം തൊട്ട് അശുദ്ധമാക്കിയെന്നാരോപിച്ച് ദലിത് ബാലന് മർദനം
ജയ്‌പൂർ: രാജസ്ഥാനിലെ അൽവാരിൽ ബക്കറ്റിലെ വെള്ളം തൊട്ടെന്ന് ആരോപിച്ച് ദലിത് ബാലനെ മർദിച്ചു. ചിരാഗ് എന്ന എട്ടു വയസുള്ള ബാലനെയാണ് ജാതിയുടെ പേരിൽ മർദിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
ചിരാഗ് സ്കൂൾ വളപ്പിലെ ഹാൻഡ് പൈപ്പിനു ചുവട്ടിൽ വെച്ചിരിക്കുന്ന ബക്കറ്റ് എടുത്തുമാറ്റി വെള്ളം കുടിക്കുകയായിരുന്നു. തുടർന്ന് രതിറാം താക്കൂർ എന്ന ഉയർന്ന ജാതിയിൽപ്പെട്ടയാൾ ബക്കറ്റിലെ വെള്ളം തൊട്ട് അശുദ്ധി ആക്കി എന്നാരോപിച്ച് കുട്ടിയെ മർദിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെത്തി പരാതി നൽകിയെങ്കിലും പ്രിൻസിപ്പൽ പരാതി സ്വീകരിക്കാൻ തയാറായില്ല. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.