പോപ്പ് ഗായകന്‍ ദാലര്‍ മെഹന്ദി ബി.ജെ.പിയിൽ

ന്യൂഡൽഹി: പോപ്പ് ഗായകന്‍ ദാലര്‍ മെഹന്ദി ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വിജയ്​ ഗോയ ലിൽ നിന്നും ദാലർ മെഹന്ദി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ പാർട്ടി ഡൽഹി അധ്യക്ഷൻ മനോജ്​ തിവാരി, വടക്ക്​ പടിഞ്ഞാറൻ ഡൽഹി സ്ഥാനാർഥി ഹൻസ്​ രാജ്​ ഹൻസ്​, ചാന്ദ്​നി ചൗക്​ സ്ഥാനാർഥി ഹർഷ്​ വർദ്ധൻ എന്നിവർ പ​​ങ്കെടുത്തു.

2013ൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടു മുമ്പായാണ്​ ദാലര്‍ മെഹന്ദി കോണ്‍ഗ്രസ് അംഗത്വം നേടിയത്​. ദാലർ മെഹന്ദി ഈണമിട്ട തകര്‍പ്പന്‍ ഗാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്​ ഉപയോഗിച്ചിരുന്നു. കൂടാതെ മെഹന്ദി കോണ്‍ഗ്രസിനായുള്ള പ്രചാരണത്തിന്​ നേരിട്ടിറങ്ങുകയും ചെയ്​തിരുന്നു.
പോപ്പ്​ ഗായകനായ മെഹന്ദി നിരവധി ബോളിവുഡ്​ സിനിമകൾക്കായും പാടിയിട്ടുണ്ട്​. ​

Tags:    
News Summary - Daler Mehndi Joins BJP- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.