ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 6000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,725 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ 30ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്ത ദിവസമാണിത്.
ഇതോടെ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,03,096 ആയി ഉയർന്നു. 48 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,60,069 പേർക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. 36,375 പേരാണ് രോഗം ബാധിച്ച് ചികിൽസയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3610 പേർക്ക് രോഗമുക്തിയുണ്ടായി.
ഡൽഹിയിൽ കോവിഡ് കേസുകളിൽ വലിയ രീതിയിലുള്ള വർധന രേഖപ്പെടുത്തിയതിനെ തുടർന്ന് കേന്ദ്രസർക്കാർ സ്ഥിതി വിലയിരുത്തിയിരുന്നു. കോവിഡ് വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ ടെസ്റ്റ് വർധിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.