ദാഭോൽകർ വധം: പിസ്​റ്റൾ കണ്ടെടുത്തു

ന്യൂഡൽഹി: യുക്​തിവാദി നേതാവ്​ നരേന്ദ്ര ദാഭോൽകറെ കൊലപ്പെടുത്തിയ തദ്ദേശ നിർമിത പിസ്​റ്റൾ സി.ബി.​െഎ കണ്ടെടുത്തു. മഹാരാഷ്​ട്രയിലെ ഒൗറംഗാബാദിൽനിന്നാണ്​ പിസ്​റ്റൾ പിടികൂടിയത്​. കുറച്ചുമുമ്പ്​ അറസ്​റ്റിലായ സചിൻ പ്രകാശ്​റാവു ആ​ൻഡ്രൂവിനെ ചോദ്യംചെയ്​തപ്പോഴാണ്​ പിസ്​റ്റളിനെക്കുറിച്ച്​ സി.ബി.​െഎക്ക്​ തെളിവ്​ ലഭിച്ചത്​. പിസ്​റ്റൾ ശാസ്​ത്രീയ പരിശോധനക്ക്​ അയച്ചു. ആ​ൻഡ്രൂവി​​​െൻറ ബന്ധുവി​​​െൻറ സുഹൃത്താണ്​ പിസ്​റ്റൾ സൂക്ഷിച്ചിരുന്നതെന്ന്​ സി.ബി.​െഎ വൃത്തങ്ങൾ വ്യക്​തമാക്കി. 2013 ആഗസ്​റ്റ്​ 20നാണ്​ ദാഭോൽകർ വെടിയേറ്റുമരിച്ചത്​.

Tags:    
News Summary - Dabholkar murder case: Pistol Found - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.