'നിവാർ' തീരം തൊട്ടു; തമിഴ്​നാട്ടിലും പുതുച്ചേരിയിലും ശക്​തമായ കാറ്റും മഴയും

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. തമിഴ്​നാട്ടിലും പുതുച്ചേരിയിലും ശക്​തമാഴ മഴയും കാറ്റും തുടരുകയാണ്​. മണിക്കൂറുകൾക്കകം കാറ്റി​െൻറ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്​. അതേസമയം വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരും. 1.5 ലക്ഷത്തോളം ആളുകളെ 1516 കേന്ദ്രങ്ങളിൽ മാറ്റിപാർപ്പിച്ചിട്ടുണ്ടെന്ന്​ തമിഴ്​നാട്​ ദുരന്ത നിവാരണ വകുപ്പ്​ മന്ത്രി ആർ.ബി ഉദയകുമാർ അറിയിച്ചു. കൂടല്ലൂർ, നാഗപട്ടണം ജില്ലകളിലാണ്​ കൂടുതൽ ആളുകളെ മാറ്റിപാർപ്പിച്ചത്​.

ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തി​െൻറ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.

കൂടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് 'നിവാർ' കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരത്തെത്തിയത്. കുടലൂരില്‍ വ്യാപക നാശമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി തൂണ്​ വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. വിമാനതാവളവും മെട്രോയും അടച്ചിട്ടുണ്ട്​.  

ആന്ധ്രയിലെ നെല്ലൂർ, ചിറ്റൂർ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​. 


2020-11-26 08:07 IST

  • ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.
  • ഇന്നത്തെ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എക്സ്പ്രസ് ഒാടുക കോയമ്പത്തൂർ– തിരുവനന്തപുരം വരെ മാത്രം.
  • ചെന്നൈ സെൻട്രൽ -മംഗളൂരു സ്പെഷൽ സർവീസ് സേലം – മംഗളൂരു മാത്രമായിരിക്കും.
  • ചെന്നൈ സെൻട്രൽ – ആലപ്പി എക്സ്പ്രസ് ഓടുക ഈറോഡ് – ആലപ്പുഴ വരെ മാത്രം
  • ഇന്നലത്തെ കണ്ണൂർ- ചെന്നൈ, ചെന്നൈ-കോഴിക്കോട്, ചെന്നൈ- കണ്ണൂർ വിമാനങ്ങൾ റദ്ദാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.