ഗജ ചുഴലിക്കാറ്റ്​: തമിഴ്​നാടിന്​ കേന്ദ്രസഹായം 353 കോടി

ചെന്നൈ: ഗജ ചുഴലിക്കാറ്റ്​ മൂലം ദുരിതത്തിലായ തമിഴ്​നാടിന്​ കേന്ദ്രസർക്കാറി​​​െൻറ 353 കോടി രൂപ ധനസഹായം. അഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങി​​​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്​ തമിഴ്​നാടിന്​ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചത്​. ഇടക്കാല സഹായമാണ്​ അനുവദിച്ചതെന്നും കൂടുതൽ തുക ഭാവിയിൽ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുമാണ്​ തുക അനുവദിച്ചത്​. മന്ത്രിതല സമിതിയു​െട റിപ്പോർട്ടി​​​െൻറ കൂടി അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ തമിഴ്​നാടിന്​ ​നൽകേണ്ട തുക സംബന്ധിച്ച്​ അന്തിമ തീരുമാനം എടുക്കുക. ദുരിതാശ്വാസത്തിനായി 15,000 കോടിയാണ്​ തമിഴ്​നാട്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടത്​.

നവംബർ 15ന്​ രാത്രി തുടങ്ങി 16ാം തീയതി വരെ നീണ്ടുനിന്ന ഗജ ചുഴലിക്കാറ്റ്​ കനത്ത നാശ നഷ്​ടമാണ്​ സംസ്ഥാനത്തുണ്ടാക്കിയത്​. 12 ജില്ലകൾ കാറ്റി​​​െൻറ കെടുതി അനുഭവിച്ചു.

Tags:    
News Summary - Cyclone Gaja: Centre Approves Rs. 353 Crore As Relief-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.