കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻെറ റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചു. അടുത്ത 48 മണിക്കൂറിലേക്കാണ് പ്രചാരണങ്ങൾ റദ്ദാക്കിയത്. മേദിനിപുരിലെ റാലിയിലായിരുന്നു മമത ഇന്ന് പങ്കെടുക്കാനിരുന്നത്.
ബംഗാളിലെ തീരപ്രദേശമായ ഖരഗ്പൂരിൽ എത്തി മുഖ്യമന്ത്രി സാഹചര്യം വിലയിരുത്തും. ഇന്ന് വടക്കു കിഴക്കൻ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ഫോനി ബംഗാളിനെ കടന്നു പോകുേമ്പാഴേക്കും സാവധാനം ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻെറ അറിയിപ്പ്.
ബംഗാളിൽ തീരപ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു. 233 ട്രെയിനുകൾ റദ്ദാക്കുകയും കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ന് ൈവകീട്ട് മൂന്നു മുതൽ നാളെ രാവിലെ എട്ടു വരെയുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഝാർഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട നേതൃത്വത്തിൽ ഇന്ന് നടത്തേണ്ടിയിരുന്ന പ്രചാരണ പ്രവർത്തനങ്ങൾ അടുത്ത ദിവസത്തേക്ക് മാറ്റി. യോഗി ആദിത്യനാഥിൻെറ ജംഷേഡ്പൂരിലെ റാലിയും ഝാർഖണ്ഡിൽ അമിത് ഷാ ഇന്ന് നടത്താനിരുന്ന മൂന്ന് റാലികളും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.