അതിതീവ്ര ചുഴലിക്കാറ്റായി ‘അർണബ്’; ആന്ധ്ര തീരത്ത് നാളെ കരതൊടും, 53 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നു. ബുധനാഴ്ച ആന്ധ്രപ്രദേശ് തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി.

നിലവിൽ വിശാഖപട്ടണത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ കാണപ്പെടുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. ബാപ്പറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനം തീരത്തിന് സമീപം ഒക്ടോബർ 28ന് രാവിലെ കരതൊടുമെന്നാണ് മുന്നറിയിപ്പ്. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും ശക്തമായ കാറ്റിന്റെ വേഗം 140 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തെലങ്കാന, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അപകടസാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ സേനകളെയും രക്ഷാപ്രവർത്തന സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പുകളില്ലെങ്കിലും ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും മഴ ശക്തമാവാനുള്ള സാധ്യതയുണ്ട്.

Tags:    
News Summary - Cyclone Arnab Intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.