ജി 20യില്‍ ഹാക്കിങ്ങിന് സാധ്യത; സംശയമുള്ള ഇ-മെയിലുകൾ തുറക്കരുതെന്ന്

ന്യൂഡൽഹി: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ ഹാക്കിങ്ങിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ സർക്കുലറിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും സംശയമുള്ള ഇ-മെയിലുകൾ തുറക്കരുതെന്നുമാണ് നിർദേശം. ഇ-മെയിലുകൾ വഴിയാകും ഉച്ചകോടിയുമായി ബന്ധമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയെന്ന് രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പറയുന്നു.

2023 സെ​പ്റ്റം​ബ​ർ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​ക്കായി വൻ ഒരുക്കമാണ് നടക്കുന്നത്. പ്ര​ധാ​ന വേ​ദി ഡ​ൽ​ഹി​യി​ലെ പ്ര​ഗ​തി മൈ​താ​ന​മാ​ണ്. ഒരുക്കത്തിന്‍റെ ഭാഗമായി ക​ശ്മീ​ർ ഗേ​റ്റി​ന് സ​മീ​പ​ത്തെ ഹ​നു​മാ​ൻ മ​ന്ദി​ർ പ്ര​ദേ​ശ​ത്തെ ആ​യി​ര​ത്തി​ല​ധി​കം യാ​ച​ക​രെ രാ​ത്രി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റുകയാണ്.

കൂടാതെ, വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങൾ ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മുംബൈ നഗരത്തിലെ വിവിധ ചേരിപ്രദേശങ്ങളിലാണ് ഷീറ്റുകൾ സ്ഥാപിച്ചത്.

Tags:    
News Summary - cyber alert for G20 Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.