40 പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവ് നീട്ടി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വി​ത​ര​ണ ശൃം​ഖ​ലാ ത​ട​സ്സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, നി​ർ​ണാ​യ​ക​മാ​യ 40 പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്കു​ള്ള ക​സ്റ്റം​സ് തീ​രു​വ ഇ​ള​വ് ജൂ​ലൈ 15 വ​രെ നീ​ട്ടി. ജൂ​ൺ 30ന് ​അ​വ​സാ​നി​ക്കാ​നി​രു​ന്ന സ​മ്പൂ​ർ​ണ ക​സ്റ്റം​സ് തീ​രു​വ ഇ​ള​വാ​ണ് 15 ദി​വ​സം കൂ​ടി ദീ​ർ​ഘി​പ്പി​ച്ച​ത്. ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ ക​സ്റ്റം​സ് തീ​രു​വ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാനാ​യി​രു​ന്നു ന​ട​പ​ടി.

ഈ ​കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളോ​ട് എ​ൽ.​പി.​ജി ഉ​ൽ​പാ​ദ​ന​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചതായി ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മെ​ഥ​നോ​ൾ, സ്റ്റൈ​റീ​ൻ, ഡൈ​ക്ലോ​റോ​മീ​ഥെ​യ്ൻ, വി​നൈ​ൽ ക്ലോ​റൈ​ഡ് മോ​ണോ​മ​ർ, പോ​ളി ബ്യൂ​ട്ടാ​ഡൈ​ൻ, സ്റ്റൈ​റീ​ൻ ബ്യൂ​ട്ടാ​ഡൈ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള 40 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ക​സ്റ്റം​സ് തീ​രു​വ ഇ​ള​വ് ബാ​ധ​ക​മാ​കു​ന്ന​ത്. പ്ലാ​സ്റ്റി​ക്, പാ​ക്കേ​ജി​ങ്, ടെ​ക്സ്റ്റൈ​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, രാ​സ​വ​സ്തു, വാ​ഹ​ന​ഘ​ട​ക നി​ർ​മാ​ണം തു​ട​ങ്ങി പെ​ട്രോ​കെ​മി​ക്ക​ൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളെ ആ​ശ്ര​യി​ക്കു​ന്ന വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ​ക്ക് ​ഇ​ള​വ് ഗു​ണ​ക​ര​മാ​കു​ം. അ​ന്തി​മ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​തു​വ​ഴി ആ​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം മൂ​ല​മു​ണ്ടാ​യ ക​പ്പ​ൽ​ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ വ​ളം, ക്രൂ​ഡ് ഓ​യി​ൽ, പ്ര​കൃ​തി​വാ​ത​കം എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി.

Tags:    
News Summary - Customs duty exemption for 40 petrochemical products extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.