അസാധുവാക്കിയ നോട്ടുമായി കരയുന്ന വിദേശ വനിത; വിഡിയോ കണ്ടത്​ 13 ലക്ഷം പേർ

പനാജി: അസാധുവാക്കിയ 1000ത്തി​​െൻറ നോട്ടും​ കൈയിൽ പിടിച്ച്​ കരയുന്ന വിദേശ വനിതയുടെ വിഡിയോ ഇതിനകം കണ്ടത്​ 13 ലക്ഷം പേർ. സ്​ഥലം ഗോവ വിമാനത്താവളം. അനുവദനീയമായതിൽ കൂടുതൽ ലഗേജ്​ കൊണ്ടുപേകുന്നതിന്​ 1600 രൂപ​ യുവതി ഇൻറികോ വിമാന അധികൃതർക്ക്​ നൽകേണ്ടിയിരുന്നു​​.

എന്നാൽ ഡെബിറ്റ്​/ ക്രെഡിറ്റ്​ കാർഡുക​ളോ 100 രൂപ നോട്ടുകളോ ഇല്ലാത്ത യുവതിയുടെ പക്കൽ പിൻവലിച്ച 1000 രൂപയുടെ രണ്ട് നോട്ടുകളാണുണ്ടായിരുന്നത്​. ഇത്​​ സ്വീകരിക്കാനോ നോട്ട്​ മാറ്റി നൽകാനോ ജീവനക്കാർ തയ്യറാകാത്തതിൽ വിഷമിച്ചാണ്​ യുവതി കരഞ്ഞത്​​. പിന്നീട്​ മ റ്റൊരാളാണ്​ യുവതിക്ക്​ പുതിയ രണ്ടായിരത്തി​​െൻറ നോട്ട്​ നൽകി ​പ്രശ്​നം പരിഹരിച്ചത്​.

നവംബർ എട്ടിന്​ ബി.ജെ.പി സർക്കാർ നോട്ട്​ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയശേഷം മൂന്നാം ദിവസമാണ്​ ഇൗ വിഡിയോ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്​.  

Full View
Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.