ബാങ്കില്‍ തിരക്ക്: ആകാശത്തേക്ക് വെടി​യുതിർത്ത കോണ്‍സ്റ്റബ്ളിന് സസ്പെന്‍ഷന്‍

ബുലന്ദ്ശഹര്‍ (യു.പി): ബാങ്കിലെ തിരക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കം മൂത്ത് പൊലീസ് കോണ്‍സ്റ്റബ്ള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ബുലന്ദ്ശഹര്‍ ടൗണില്‍നിന്ന് 70 കി.മീറ്റര്‍ അകലെ അഹാറിലുള്ള പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയിലാണ് സംഭവം.

രാവിലെ മുതല്‍ പണമെടുക്കാന്‍ വന്നവരുടെ തിരക്കായിരുന്നു ബാങ്കില്‍. അതിനിടെ വരിനിന്നവരോട് പൊലീസ് കോണ്‍സ്റ്റബ്ള്‍ ജസ്വീര്‍ സിങ് മോശമായി പെരുമാറിയെന്നാരോപിച്ച് സ്ത്രീകളും അദ്ദേഹവും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. ഇതിനിടെ ഒരു സ്ത്രീ സിങ്ങിനെ അടിച്ചു. സിങ് തിരിച്ചും അടിച്ചു. തുടര്‍ന്ന് പ്രകോപിതനായ പൊലീസുകാരന്‍ തോക്കുയര്‍ത്തി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

ക്യൂ നിന്നവരിലൊരാള്‍ പകര്‍ത്തിയ മൊബൈല്‍ വിഡിയോ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടതില്‍നിന്നാണ് ബാങ്കിനുമുന്നിലെ സംഭവങ്ങള്‍ പുറത്തത്തെിയത്. പൊലീസുകാരന്‍ വെടിയുതിര്‍ത്ത ശേഷവും സ്ത്രീകളും മറ്റും ചെരിപ്പെടുത്ത് അയാളെ അടിക്കുന്നത് മൊബൈല്‍ ദൃശ്യങ്ങളിലുണ്ട്. മറ്റ് പൊലീസുകാര്‍ ഓടിയത്തെി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

തുടര്‍ന്ന് വെടിയുതിര്‍ത്ത പൊലീസുകാരന്‍ തന്‍െറ തോക്ക് ജനക്കൂട്ടത്തിനുനേരെ ചൂണ്ടി ആക്രോശിക്കുന്നതും വിഡിയോയില്‍ കാണാം. രണ്ടാമത് വെടിവെച്ചില്ളെങ്കിലും തോക്കുകൊണ്ട് ഇയാള്‍ സ്ത്രീകളടക്കമുള്ളവരെ കുത്തി. കൂടുതല്‍ പൊലീസത്തെിയാണ് രംഗം ശാന്തമാക്കിയത്. സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.