അസാധുവാക്കിയ നോട്ടുകളിൽ ഭൂരിഭാഗവും തിരികെയെത്തിയെന്ന്​ റിസർവ്​ ബാങ്ക്​

ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. ഡിസംബർ 10 വരെയുള്ള കണക്കനുസരിച്ച്​ നവംബർ എട്ടിന് പിൻവലിച്ച നോട്ടുകളിൽ 12.44 ലക്ഷം കോടി രൂപ ബാങ്കിലെത്തിയെന്നാണ്​ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി അറിയിച്ചിരിക്കുന്നത്​.

നോട്ടുകൾ പിൻവലിക്കു​േമ്പാൾ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 രൂപാ നോട്ടുകളായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്നത്. പിൻവലിച്ച നോട്ടുകൾക്ക് പകരം ബാങ്കുകൾ വഴിയും എ.ടി.എം വഴിയും 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തെന്നും  നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പണമെത്തിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. കള്ളപ്പണ റാക്കറ്റിൽ ഉൾപ്പെട്ട്​ അറസ്​റ്റിലായ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥനെ സസ്​പെൻറ്​ ചെയ്​തതായും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.