Posted On
date_range Updated On
date_range സഹപ്രവർത്തകനെ വെടിവെച്ച് കൊന്ന് സി.ആർ.പി.എഫ് ഓഫിസർ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: സഹപ്രവർത്തകനെ വെടിവെച്ച് കൊന്ന് സി.ആർ.പി.എഫ് എസ്.ഐ ആത്മഹത്യ ചെയ്തു. ലോധി എസ്റ്റേറ്റ് ഏരിയയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഓഫിസറായ കർനായിൽ സിങ് സഹപ്രവർത്തകൻ ദശറാത് സിങ്ങിനെതിരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.