ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടി ജനക്കൂട്ടം; അജിത് പവാറിന്‍റെ നിര്യാണത്തിൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

പൂനെ: ബാരാമതി വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അപകടസ്ഥലത്തേക്ക് സഹ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെ പുറപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ലാൻഡിങിന് ശ്രമിക്കവെയാണ് അജിത് പവാർ ഉൾപ്പെട്ട അഞ്ചംഗ സംഘം സഞ്ചരിച്ച വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് എം.പി രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് മുംബൈയിൽ നിന്നും ബാരാമതിയിലേക്ക് അജിത് പവാറും സംഘവും ബുധനാഴ്ച്ച പുറപ്പെട്ടത്.

ഇവർ സഞ്ചരിച്ച വി.ടി എസ്.എസ്.കെ വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ റൺവേയുടെ വശത്ത് നിന്ന് തെന്നിമാറി തകരുകയായിരുന്നെന്നും മുംബൈയിൽ നിന്ന് ചാർട്ട് ചെയ്ത ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും ബാരാമതി വിമാനത്താവള മാനേജർ ശിവാജി തവാരെ പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ മൃതദേഹം ബാരാമതി ആശുപത്രിയിലെത്തിച്ചതിന് ശേഷം വലിയ ജനക്കൂട്ടമാണ് ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയത്. അപകടത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ ഏക്നാഥ് ഷിൻഡെ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിലൂടെ ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അതീവ വേദനാജനകവും ദൗർഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രക്കിത് കറുത്ത ദിനമാണ്. ആരും സ്വപ്നത്തിൽ പോലും കാണാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് ഇത് ദ‍ുഃഖവാർത്തയാണ്. ഭരണത്തിൽ അജിത് പവാറിന് ശക്തമായ പിടിപാടുണ്ടായിരുന്നു. അദ്ദേഹം സമർത്ഥനും, വാചാലനും, കഠിനാധ്വാനിയുമായിരുന്നു'- അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Crowd gathers around hospital; Maharashtra declares three-day mourning on Ajit Pawar's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.