പി.എം -കെയേഴ്സിലേക്ക് കോടികൾ; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്തിനെന്ന് ചോദ്യമുയരുന്നു

ന്യൂഡൽഹി: കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പി.എം- കെയേഴ്സിലേ ക്ക് ഒഴുകുന്നത് കോടികൾ. വൻ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക ് സംഭാവന ചെയ്യുന്നത്. അതേസമയം, പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയൊരു സംവിധാനം കൊണ്ടുവന്ന തെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

പി.എം- കെയേഴ്സി​​​​െൻറ പ്രവർത്തനം സുതാര്യമല്ലെന്ന ആരോപണവുമായി ശശി തരൂർ എം.പി രംഗത്തെത്തിയപ്പോൾ മോദിയുടെ പ്രതിച്ഛായ മുതലെടുപ്പാണ് ഇതെന്നാണ് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം. ഇന്ത്യക്കാരെല്ലാം ഈ വേളയിൽ പരസ്പരം 'കെയർ ചെയ്യുന്നു'ണ്ടെന്നും ഇന്ത്യ - കെയേഴ്സ് എന്നായിരുന്നു പേരിടേണ്ടതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം ​െയച്ചൂരി ചൂണ്ടിക്കാട്ടി.

കൊറോണക്കെതിരായ പോരാട്ടത്തിന് പൊതുജനങ്ങളിൽ നിന്ന്​ ഫണ്ട് സ്വരൂപിക്കാനാണ് മോദിയുടെ നേതൃത്വത്തിൽ PM - CARES (സിറ്റിസൺസ് അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ്) ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർ അംഗങ്ങളുമായ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണിത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയിൽ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതിൽ സുതാര്യത ഇല്ലെന്നാണ് തരൂർ ആരോപിക്കുന്നത്. ഈ അസാധാരണ നടപടി സംബന്ധിച്ച് ഇന്ത്യൻ ജനതയോട് വിശദീകരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

ദേശീയ ദുരന്ത വേളയിലും വിഗ്രഹ സൃഷ്ടിയാണ് മോദിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടി. പ്രതിച്ഛായ മുതലെടുപ്പാണിതെന്ന് ആരോപിച്ച അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിക്കുന്നു. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയ ട്രസ്റ്റി​​​​െൻറ ഗുണങ്ങളെന്താണ്, ട്രസ്റ്റി​​​​െൻറ നിയമാവലി എവിടെ കിട്ടും, ഏത് നിയമത്തി​​​​െൻറ കീഴിലാണ് രജിസ്റ്റർ ചെയ്തത്, എപ്പോൾ അല്ലെങ്കിൽ എവിടെ രജിസ്ട്രേഷൻ നടന്നു, ലോക്ക്ഡൗണിൽ സബ് രജിസ്ട്രാർ പ്രധാനമന്ത്രിയുടെ വസതിയിൽ പോയോ അതോ പ്രധാനമന്ത്രി സബ് രജിസ്ട്രാർ ഓഫിസിൽ പോയോ, ട്രസ്റ്റി​​​​െൻറ ചെയർമാൻ രാജ്യത്തി​​​​െൻറ പ്രധാനമന്ത്രി ആണോ നരേന്ദ്ര മോദി എന്ന വ്യക്തിയാണോ, രജിസ്ട്രേഡ് ഓഫിസ് മേൽവിലാസം എന്താണ് എന്നൊക്കെ അദ്ദേഹം ചോദിക്കുന്നു. പി.എം- കെയേഴ്സിലേക്ക് സംഭാവന നൽകിയ അക്ഷയ് കാനഡ കുമാറും (ബോളിവുഡ് നടൻ അക്ഷയ് കുമാർ) ജെയ് ബി.സി.സി.ഐ ഷായും (അമിത് ഷായുടെ മകൻ ജെയ് ഷാ) പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയെ മറന്ന് പുതിയ ട്രസ്റ്റ് നിക്ഷേപിക്കാൻ എന്തിന് ആളുകളെ പ്രേരിപ്പിക്കുന്നു എന്നും പരിഹാസ രൂപേണ രാമചന്ദ്രഗുഹ ചോദിച്ചു.

മോദി പ്രഖ്യാപിച്ചത് മുതൽ കോടികളാണ് പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത്. ഗൗതം അദാനി 100 കോടിയും ടാറ്റ സൺസ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടിയും റിലയൻസ് 5 കോടിയും ജെ.എസ്.ഡബ്ല്യു 100 കോടിയും റെയിൽവേ 150 കോടിയും നടൻ അക്ഷയ് കുമാർ 25 കോടിയും നൽകുമെന്നാണ്​ വാഗ്​ദാനം ചെയ്​തത്​.

സം​ഭാ​വ​നയുമായി വ​മ്പ​ന്മാ​രു​ടെ ക്യൂ

​ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ചെ​യ​ർ​മാ​നും പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര, ധ​ന​കാ​ര്യ മ​ന്ത്രി​മാ​ർ അം​ഗ​ങ്ങ​ളു​മാ​യ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. പു​തി​യ നി​ധി​യെ​ക്കു​റി​ച്ച്​ പ്ര​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ മാ​ർ​ച്ച്​ 28ന്​ ​അ​റി​യി​പ്പ്​ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ, അ​തി​ലേ​ക്ക്​ സം​ഭാ​വ​ന ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. നി​ര​വ​ധി വ്യ​വ​സാ​യി​ക​ളും സി​നി​മ, കാ​യി​ക താ​ര​ങ്ങ​ളും വ​ൻ​തു​ക പ്ര​ത്യേ​ക നി​ധി​യി​ൽ നി​ക്ഷേ​പി​ച്ചു.

മോ​ദി​യു​ടെ അ​ടു​ത്ത വ്യ​വ​സാ​യി സു​ഹൃ​ത്ത്​ ഗൗ​തം അ​ദാ​നി ന​ൽ​കി​യ​ത്​ 100 കോ​ടി രൂ​പ. ടാ​റ്റ, റി​ല​യ​ൻ​സ്, ജെ.​എ​സ്.​ഡ​ബ്ല്യു ഗ്രൂ​പ്​ തു​ട​ങ്ങി​യ​വ​യും വ​ൻ​തു​ക വാ​ഗ്​​ദാ​നം​ ചെ​യ്​​തു. ന​ട​ൻ അ​ക്ഷ​യ്​​കു​മാ​ർ 25 കോ​ടി ന​ൽ​കി. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്ന്​ 151 കോ​ടി ന​ൽ​കു​ന്ന​താ​യി റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യം സം​ഭാ​വ​ന ന​ൽ​കി​യ​വ​രി​ൽ രാ​ഷ്​​​ട്ര​പ​തി രാം ​നാ​ഥ്​ കോ​വി​ന്ദും ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക​ല്ല ഇ​വ​ർ സം​ഭാ​വ​ന ചെ​യ്​​ത​ത്. 1948ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​​െൻറ ആ​ഹ്വാ​ന പ്ര​കാ​ര​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി സ്​​ഥാ​പി​ച്ച​ത്. പ്ര​കൃ​തി​ക്ഷോ​ഭം, ക​ലാ​പം എ​ന്നി​വ​ക്ക്​ ഇ​ര​യാ​വു​ന്ന​വ​ർ​ക്കും ​വി​ദ​ഗ്​​ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഈ ​നി​ധി​യി​ൽ നി​ന്ന്​ സ​ഹാ​യം അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​നി​ടെ, പി.​എം​ കെ​യേ​ഴ്​​സ്​ ഫ​ണ്ടി​​െൻറ പേ​രി​ൽ വ്യാ​ജ​മാ​യ യൂ​നി​ഫൈ​ഡ്​ പേ​മ​െൻറ്​​സ്​ ഇ​ൻ​റ​ർ​ഫേ​സ്​ (യു.​പി.​ഐ) ഐ.​ഡി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​റും ബാ​ങ്കു​ക​ളും ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Tags:    
News Summary - Crores for PM-Cares, what about Prime Minister's Relief Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.