പാൻമസാല കിട്ടിയില്ല; യുപിയിൽ കോവിഡ്​ രോഗി ആശുപത്രിയിൽ നിന്ന്​ മുങ്ങി

ആഗ്ര: കോവിഡ് വൈറസ്​ ബാധിച്ച് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും ഒാടിരക്ഷപ്പെട്ടത്​ പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള എസ്​.എൻ.എം.എസി ​മെഡിക്കൽ കോളജിലാണ്​ സംഭവം നടന്നത്​. പിന്നാലെ റാപിഡ്​ റെസ്​പോൺസ്​ ടീമും പൊലീസും നടത്തിയ ഒരു മണിക്കൂർ നീണ്ട ശക്​തമായ തിരച്ചിലിനൊടുവിൽ 35കാരനെ കണ്ടെത്തി.

എന്നാൽ, കാരണം തിരക്കിയ പൊലീസിന്​ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. പാൻമസാല കിട്ടാതെ തരിച്ചുപോയത്​ കൊണ്ടാണത്രേ ഇടംവലം നോക്കാതെ ആശുപത്രിയിൽ നിന്ന്​ മുങ്ങിയത്​. ഗാന്ധി നഗറിലുള്ള സുഹൃത്തി​​െൻറ ബന്ധുവി​​െൻറ വീട്ടിൽ നിന്നാണ്​ യുവാവിനെ കണ്ടെത്തിയത്​.

ആശുപത്രിക്ക്​ സമീപത്തുള്ള കടകളെല്ലാം ലോക്​ഡൗൺ കാരണം അടച്ചതിനാ്യ യുവാവ്​ ഗാന്ധി നഗറിലേക്ക്​ പോവുകയായിരുന്നു​. സുഹൃത്തി​​െൻറ വീട്ടിലെത്തി ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ അഡ്​മിറ്റ്​ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്​തു. എന്തായാലും, സുഹൃത്തി​​െൻറ ബന്ധുക്കളെ ഹോം ക്വാറൻറീനിലാക്കിയിട്ടുണ്ട്​. 

എസ്​.എൻ.എം.സി ആശുപത്രി പ്രിൻസിപ്പൾ ഡോ. സഞ്ജയ്​ കാല സംഭവത്തിൽ പ്രതികരണവുമായി എത്തി​. പാൻമസാല ചവക്കുന്നതി​​െൻറ ആസക്​തിയുള്ളതിനാലാണ്​ താൻ ഒാടിരക്ഷപ്പെട്ടതെന്ന്​ അയാൾ പറഞ്ഞുവെന്നും നിലവിൽ ശക്​തമായ സുരക്ഷയിലാണ്​ അയാളെ ​െഎസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി. രോഗിക്ക്​ മാനസിക പ്രശ്​നങ്ങളുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Craving for pan masala drives Covid patient out of isolation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.