സാ​േങ്കതിക തകരാർ: എയർ ഇന്ത്യ വിമാനം തെഹ്​റാനിൽ ഇറക്കി

ന്യൂഡൽഹി: സാ​േങ്കതിക തകരാറിനെ തുടർന്ന്​ എയർ ഇന്ത്യയുടെ ഫ്രാങ്ക്​ഫർട്ടിൽനിന്ന്​ ഡൽഹിയിലേക്കുള്ള വിമാനം ഇറാ​ൻ തലസ്​ഥാനമായ തെഹ്​റാനിൽ ഇറക്കി. എ.​െഎ 120 നമ്പർ ബോയിങ്​ 787 ഡ്രീംലൈനർ വിമാനത്തിലാണ്​ തകരാർ കണ്ടത്​.

കോക്​പിറ്റിൽ പൈലറ്റി​​െൻറ ഇരിപ്പിടത്തിന്​ മുന്നിലുള്ള ജാലകത്തിൽ ശക്​തമായ ശബ്​ദമുണ്ടാവുകയായിരുന്നു. വിമാനത്തിനുള്ളിൽ ചൂട്​ ക്രമീകരിക്കുന്ന സംവിധാനത്തിലെ തകരാറാണ്​ ശബ്​ദമുണ്ടാവാൻ കാരണമെന്ന്​ അധികൃതർ അറിയിച്ചു. തുടർന്നാണ്​ 249 യാത്രക്കാരുമായി പറന്ന വിമാനം നിലത്തിറക്കിയത്​. യാ​ത്രക്കാരെ ഡൽഹിയിലെത്തിക്കാൻ മുംബൈയിൽനിന്ന്​ എയർ ഇന്ത്യയുടെ ബോയിങ്​ 747 വിമാനം തെഹ്​റാനിലേക്ക്​ പുറപ്പെട്ടു. തകരാറിലായ വിമാനം അറ്റകുറ്റപ്പണി ചെയ്യാനുള്ള സാ​േങ്കതിക വിദഗ്​ധരും ഇതിലുണ്ട്​.


 

Tags:    
News Summary - Cracked windshield forces AI Frankfurt-Delhi flight to land in Tehran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.