Posted On
date_range Updated On
date_range സി.പി.എം സോണിയക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ല- ആൻറണി
ന്യൂഡല്‍ഹി: സി.പി.എം സോണിയ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി. തിരിച്ചടികള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് തിരിച്ചുവരും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായ ഐക്യനിരയാണ് ഉയരാന്‍ പോകുന്നതെന്നും ആൻറണി പറഞ്ഞു.
നേതാക്കള്‍ മാത്രം പോരാ പ്രവര്‍ത്തകരും അണികളും വേണം. പ്രസംഗം നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസ് ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണം. ചമ്പാരന്‍ സമരം ഇക്കാലത്തും മാതൃകയാണെന്നും ആൻറണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.