ജഹാംഗീർപുരി: ബി.ജെ.പി ബുൾഡോസറുകൾ ബൃന്ദ കാരാട്ട്​ ഇറങ്ങി തടഞ്ഞു

ന്യൂഡൽഹി: സുപ്രീംകോടതി സ്​​റ്റേ മാനിക്കാതെ ജഹാംഗീർപുരി പള്ളിയുടെ ഭാഗം അടക്കമുള്ള മുസ്​ലിംകളുടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മുന്നോട്ടുപോയ ബി.ജെ.പി മുനിസിപ്പൽ കൗൺസിലിന്‍റെ ബുൾഡോസറുക​ൾ സി.പി.എം നേതാവ്​ ബൃന്ദ കാരാട്ട് ​ഇറങ്ങി തടഞ്ഞു. രാവിലെ 10.45ന്​ തൽസ്ഥിതി തുടരണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ട ശേഷവും ഒരു മണിക്കൂർ പൊളിച്ചുനീക്കലുമായി മുന്നോട്ടുപോയപ്പോഴാണ്​ ബൃന്ദ കാരാട്ട്​ ജഹാംഗീർപുരിയിൽ നേരിട്ട്​ വന്ന്​ പൊളിച്ചുനീക്കൽ തടഞ്ഞത്​. അതേസമയം, കോടതി ഉത്തരവ്​ ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയിലെത്തി. തുടർന്ന്​ ഉത്തരവ്​ ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്​ട്രിക്ക്​ കോടതി നിർദേശം നൽകി.



മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദുഷ്യന്ത്​ ദവെയും നേടിയ കോടതിവിധിയുടെ നഗ്​നമായ ലംഘനമാണ്​ നടത്തുന്നതെന്ന്​ പറഞ്ഞാണ്​ ബൃന്ദ കാരാട്ട്​ പൊലീസ്​ ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെട്ടത്. ബൃന്ദക്ക്​ പിന്നാലെ പൊളിക്കൽ തടയണമെന്ന​ ആവശ്യ​വുമായി രംഗത്തുവന്നവരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ഹരജിയിലാണ് ഒഴിപ്പിക്കൽ നിർത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്.

മുനിസിപ്പൽ കൗൺസിൽ പറയാതെ പൊളിക്കൽ നിർത്തില്ലെന്നാണ്​ ഡൽഹി പൊലീസ്​ വ്യക്​തമാക്കിയത്. കോടതി ഉത്തരവ്​ തങ്ങൾക്ക്​ കിട്ടിയില്ലെന്ന്​ പറഞ്ഞാണ്​ ഉത്തരവിന്​ ശേഷവും ഒന്നര മണിക്കൂർ ബുൾഡോസറുകൾ ഇടിച്ചുപൊളിക്കൽ തുടർന്നത്. ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ്​ലിം ഉടമസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച ബുൾഡോസറുകൾ അതിന്‍റെ പരിസരത്തെ കെട്ടിടങ്ങളിലേക്കോ തൊട്ടടുത്ത ശിവ ക്ഷേ​ത്രത്തിലേ​ക്കോ പ്രവേശിച്ചില്ല. 


Tags:    
News Summary - CPM leader Brinda Karat in Jahangirpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.